23 C
Kollam
Wednesday, February 5, 2025
HomeNewsശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും പരാതി

ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും പരാതി

- Advertisement -
- Advertisement -

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനെതിരെ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുമ്പില്‍ പരാതി എത്തിയത്. ബന്ധുക്കളാണ് പരാതി നല്‍കിയത്. പോലീസുമായി ചേര്‍ന്നു നടത്തിയ കള്ളക്കളിയുടെ മറവില്‍ മുന്‍ ദേവികുളം സബ്കളക്ടര്‍ ബഷിറിന്റെ കൊലപാതകത്തില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. 2017 ഏപ്രില്‍ ഏഴിന് കട്ടപ്പനയിലെ കര്‍ഷകന്‍ കെ എന്‍ ശിവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. സബ് കളക്ടറായിരിക്കെ 2016 ഡിസംബര്‍ 28 ന് തന്റെ രണ്ടേക്കറോളം സ്ഥലം സഹോദരിയും കുടുംബവും തട്ടിയെടുത്തതായി ശിവന്‍ ശ്രീറാമിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ശ്രീറാം തുടര്‍ നടപടി സ്വീകരിക്കാത്തതില്‍ മനംനൊന്ത് ശിവന്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments