ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം; സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകർ
സാർവദേശീയ തൊഴിലാളി ദിനത്തിൽ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ പ്രവർത്തകർ. ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികൾ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന്...
അഭിഭാഷകൻ ബിഎ ആളൂർ അന്തരിച്ചു; കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം
അഭിഭാഷകൻ ബി എ ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം. ആളൂർ അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തേക്കില്ല; പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത്...
വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ചടങ്ങില്‍ പങ്കെടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന്...
പഹൽഗാം ഭീകരാക്രമണം: ‘പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നടപടിയെടുക്കും’ കോണ്‍ഗ്രസിൽ നിയന്ത്രണം
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസിൽ നിയന്ത്രണം. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള എഐസിസി മാർഗ്ഗനിർദേശം പുറത്തിറക്കി. രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോൺഗ്രസിൻ്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു
.
പ്രവർത്തക സമിതി...
പഹൽഗാം ഭീകരാക്രമണം; മന്ത്രിസഭാസമിതി യോഗം ഇന്ന്
പഹൽഗാം ഭീകരാക്രമണത്തിൽ
രാഷ്ട്രീയകാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാസമിതി യോഗം ഇന്ന്
പഹൽഗാം ഭീകരാക്രമണത്തിനു ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ രാഷ്ട്രീയകാര്യങ്ങൾക്കുള്ള കേന്ദ്ര
മന്ത്രിസഭാസമിതി യോഗം ഇന്ന് ചേരും. സഖ്യകക്ഷി നേതാക്കൾ കൂടിയുള്ള രാഷ്ട്രീയകാര്യ സമിതിയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ...
ആന്ധ്രയിൽ ക്ഷേത്ര മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
ആന്ധ്രയിൽ ക്ഷേത്രത്തിൽ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ രാത്രി ആണ് സംഭവം. ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകയായിരുന്നു....
കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു; വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ്...
സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ...
പഹൽഗാമിന് പിന്നാലെ ഹാര്‍വാർഡിൽ പാക് പ്രതിനിധികൾ പങ്കെടുത്ത പരിപാടി; പ്രതിഷേധം അറിയിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ പ്രതിനിധികൾക്ക് വേദിയൊരുക്കിയ ഹാർവാർഡ് സർവകലാശാല നടപടിക്കെതിരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഹാർവാർഡ് സർവകലാശാലയിലെ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന...
പനീർകറി ചോദിച്ചിട്ട് നൽകിയില്ല; യുപിയിൽ കല്യാണപ്പന്തലിലേക്ക് ട്രാവലർ ഓടിച്ചുകയറ്റി
ഭക്ഷണം കഴിക്കുന്നതിനിടെ പനീർ കറി നൽകാത്തതിൽ പ്രകോപിതനായി കല്യാണപ്പന്തലിലേക്ക് ബസ് ഓടിച്ചുകയറ്റി യുവാവ്. ഉത്തർ പ്രദേശിലെ ചൻഡൗലി ജില്ലയിലാണ് പനീർ നൽകാത്തതിന്റെ പേരിലുള്ള അക്രമം.
ധർമേന്ദ്ര യാദവ് എന്നയാളാണ് ആക്രമണം നടത്തിയത്. രാജ്‌നാഥ് യാദവ്...
ബന്ധു അയച്ച് തന്ന ലൊക്കേഷൻ പിന്തുടർന്ന് വരനെത്തിയത് അടുത്ത ജില്ലയിൽ; 3 മണിക്കൂർ വൈകി...
വധുവിന്റെ ബന്ധു നൽകിയത് തെറ്റായ ലൊക്കേഷൻ. വിവാഹ വേദിയിലെത്താൻ പുലിവാല് പിടിച്ച് വധൂവരന്മാർ. ഇരിട്ടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബന്ധു ഗൂഗിൾ മാപ്പിൽ അയച്ച് തന്ന ലൊക്കേഷൻ പിന്തുടർന് വധൂവരന്മാർക്കും ബന്ധുക്കൾക്കും കൃത്യ...


























