യു.എസ്–ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ എ.ഐ. യുദ്ധ വീഡിയോകൾ പ്രചരിപ്പിച്ചതിന് പിന്നാലെ 31 അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ഒരു പാകിസ്ഥാൻ സ്വദേശിയെ കണ്ടെത്തിയതായി റിപ്പോർട്ട്. എക്‌സ് (മുൻ ട്വിറ്റർ) പ്ലാറ്റ്ഫോമിലാണ് ഇയാൾ വിവിധ അക്കൗണ്ടുകൾ കൈവശപ്പെടുത്തി വ്യാജ യുദ്ധദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. അക്കൗണ്ടുകളുടെ പേരുകൾ മാറ്റി “Iran War Monitor” പോലുള്ള പേരുകളിൽ പ്രവർത്തിപ്പിച്ചാണ് ഇയാൾ എ.ഐ.
ഒരുമിച്ച് കുങ്ഫു കാട്ടി 50 മനുഷ്യാകൃതിയിലുള്ള റോബോട്ടുകൾ; ചൈനയുടെ സാങ്കേതിക പ്രകടനം വൈറൽ
ഉപയോഗിച്ച് നിർമ്മിച്ച യുദ്ധദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഈ വീഡിയോകൾ യഥാർത്ഥ യുദ്ധദൃശ്യങ്ങളാണെന്ന രീതിയിൽ പ്രചരിച്ചതോടെ പലർക്കും തെറ്റിദ്ധാരണ ഉണ്ടായി. ചില പോസ്റ്റുകൾ ലക്ഷക്കണക്കിന് ആളുകൾ കാണുകയും രണ്ട് ദിവസത്തിലധികം ഓൺലൈനിൽ തുടരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെ തുടർന്ന് എക്‌സ് അധികൃതർ ഈ അക്കൗണ്ടുകൾ നീക്കം ചെയ്യുകയും യുദ്ധവുമായി ബന്ധപ്പെട്ട വ്യാജ ഉള്ളടക്കം പണം സമ്പാദിക്കാൻ ഉപയോഗിക്കുന്നതിനെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു






















