വയനാട് മാനന്തവാടിയില്‍ നാല് വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് മനപ്പൂര്‍വമായിരുന്നുവെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ സ്വദേശി ജിഹാസാണ് അറസ്റ്റിലായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഴാം തീയതി രാത്രി കമ്മന പുലിക്കാട് പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയ ശേഷം തരുവണ പാലിയണ പ്രദേശത്ത് ഉപേക്ഷിച്ചുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
അഭിഷേക് ആശുപത്രിയില്‍; നമീബിയയ്‌ക്കെതിരെ സഞ്ജുവിന് ലോകകപ്പ് അരങ്ങേറ്റം
കുട്ടിയെ കാണാതായതോടെ പ്രദേശത്ത് വലിയ ആശങ്കയുണ്ടായിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്. കുട്ടി സുരക്ഷിതമാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.






















