റിട്ടയർഡ് ഔട്ടാക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർലീൻ ഡിയോൾ രംഗത്തെത്തി. താൻ മോശമായി ബാറ്റുചെയ്തതിനാലല്ല റിട്ടയർഡ് ഔട്ട് ആയതെന്നും, ഇന്നലെയും മികച്ച രീതിയിലാണ് ബാറ്റുചെയ്തതെന്നും ഹർലീൻ വ്യക്തമാക്കി. ടീമിന്റെ തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കമുണ്ടായതെന്ന് അവർ പറഞ്ഞു.
മത്സര സാഹചര്യവും ടീമിന്റെ ആവശ്യകതയും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്നും, അതിനെ വ്യക്തിപരമായി കാണേണ്ടതില്ലെന്നും ഹർലീൻ കൂട്ടിച്ചേർത്തു. റിട്ടയർഡ് ഔട്ട് നിയമപരവും തന്ത്രപരവുമായ ഒരു ഓപ്ഷനാണെന്നും, ടീമിന്റെ വിജയമാണ് പ്രധാനം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും താരം വ്യക്തമാക്കി.
‘ഇന്നലെയും ഞാൻ നന്നായി തന്നെയാണ് ബാറ്റുചെയ്തത്’; റിട്ടയർഡ് ഔട്ടാക്കിയ സംഭവത്തിൽ ഹർലീൻ ഡിയോൾ
- Advertisement -
- Advertisement -
- Advertisement -





















