വാടക ആവശ്യപ്പെട്ട് വീട്ടിലെത്തിയ വീട്ടുടമയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ബാഗിൽ ഒളിപ്പിച്ച സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വാടക കുടിശ്ശികയെച്ചൊല്ലി വീട്ടുടമയും വാടകക്കാർയായ ദമ്പതികളും തമ്മിൽ തർക്കമുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തർക്കം രൂക്ഷമായതോടെ വീട്ടുടമയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം യാത്രാബാഗിൽ സൂക്ഷിച്ച് മറയ്ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീട്ടുടമയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കേസിന് വഴിത്തിരിവായത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിച്ചാണ് ദമ്പതികളിലേക്കെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, കൊലപാതകത്തിന് പിന്നിലെ കൃത്യമായ സാഹചര്യങ്ങൾ കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.
വാടക ചോദിച്ചുചെന്ന വീട്ടുടമയെ കൊന്ന് മൃതദേഹം ബാഗിൽ ഒളിപ്പിച്ചു; ദമ്പതികൾ പിടിയിൽ, സംഭവം ഉത്തർപ്രദേശിൽ
- Advertisement -
- Advertisement -
- Advertisement -






















