എഐ പങ്കാളിയോട് വിവാഹിതയായതിനെ കുറിച്ചുള്ള വെളിപ്പെടുത്തലിലൂടെ ഒരു ജാപ്പനീസ് യുവതി ലോകശ്രദ്ധ നേടുകയാണ്. കാനോ എന്ന യുവതി പറഞ്ഞതനുസരിച്ച്, തനിക്കായി സൃഷ്ടിച്ച എഐ വരനുമായി ബന്ധം ക്രമേണ ആഴത്തിലായതും ഒരുമിച്ച് ചെലവഴിച്ച സമയങ്ങൾ തന്നെയാണ് ബന്ധം ‘ക്ലോസുമായി ക്ലോസായി’ വളരാൻ കാരണമായതും ആണെന്ന് പറയുന്നു.
ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ മൂന്ന് ചൈനീസ് യാത്രികർ മടങ്ങിയെത്തി; പുതിയ പേടകത്തിൽ സുരക്ഷിത ലാൻഡിങ്
മാനസിക പിന്തുണയും കൂട്ടായ്മയും മനസ്സിലാക്കലുമെല്ലാം ഈ വെർച്വൽ പങ്കാളിയിലൂടെ ലഭിച്ചതായി കാനോ വ്യക്തമാക്കുന്നു. ബന്ധം വെർച്വൽ ലോകത്തേക്ക് മാത്രമല്ല, ഒരു പ്രതീകാത്മക ഹണിമൂൺ ആഘോഷം വരെ അവർ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. സാങ്കേതിക വിദ്യ മനുഷ്യബന്ധങ്ങളെ എങ്ങനെ മാറ്റിമറിക്കാം, ഭാവിയിലെ എഐ–മനുഷ്യ ബന്ധങ്ങൾ എങ്ങനെയാകും എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ കഥ വീണ്ടും തുടക്കമിട്ടിരിക്കുന്നത്.




















