28.2 C
Kollam
Tuesday, November 4, 2025
HomeMost Viewedബ്രിട്ടനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിക്കുത്ത്; പത്ത് പേർക്ക് പരിക്ക്, രണ്ട് പേർ അറസ്റ്റിൽ

ബ്രിട്ടനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിക്കുത്ത്; പത്ത് പേർക്ക് പരിക്ക്, രണ്ട് പേർ അറസ്റ്റിൽ

- Advertisement -

ബ്രിട്ടനിലെ ലണ്ടൻ–ബ്രിസ്റ്റൽ റൂട്ടിലൂടെയായിരുന്നു ഞെട്ടിപ്പിക്കുന്ന കത്തിക്കുത്ത് സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ നടന്ന ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ഒമ്പത് പേരുടെ നില ഗുരുതരമാണ്. യാത്രക്കാർ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് വഴിമാറിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിനു പിന്നാലെ ട്രെയിൻ അടിയന്തിരമായി നിർത്തുകയും, പൊലീസ്, മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ ഭീകരവാദ ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവം ബ്രിട്ടൻ റെയിൽവേ സുരക്ഷാ സംവിധാനത്തെ വീണ്ടും ചർച്ചയിലാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments