നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസ, ഭർത്താവും സംവിധായകനുമായ ജെഫ് ബെയ്‌നറെ നഷ്ടത്തെക്കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ചു. സുഹൃത്ത് എമി പോഹ്ലറിന്റെ ഗുഡ്ഹാങ്ങ് പോഡ്കാസ്റ്റിലായിരുന്നു പ്ലാസയുടെ ഹൃദയഭാരമുള്ള പ്രതികരണം. “എപ്പോഴും അവിടെ തന്നെയുണ്ട്… ഒരുപാട് ഭീകരമായൊരു ദുഃഖസമുദ്രം.
ചിലപ്പോൾ അതിലേക്ക് മുഴുവൻ മുങ്ങിപ്പോകണം പോലെ തോന്നും, ചിലപ്പോൾ അതിൽ നിന്ന് അകലെയായി നടക്കാൻ ശ്രമിക്കും. പക്ഷേ അത് എപ്പോഴും അവിടെ തന്നെയുണ്ട്”പ്ലാസ പറഞ്ഞു. താൻ അനുഭവിക്കുന്ന ഈ വികാരങ്ങളെ അവർ ആപ്പിൾ TV+ സിനിമയായ The Gorge നോട് ഉപമിച്ചു.
“ഒരു വശത്ത് വലിയൊരു കയറ്റം, നടുവിൽ ഭീകരന്മാർ നിറഞ്ഞൊരു ഗോർജ്… അതുപോലെയാണ് എന്റെ ദുഃഖം” – അവൾ കൂട്ടിച്ചേർത്തു. ദിനംപ്രതി വലിയൊരു മാനസിക പോരാട്ടം നേരിടുന്നുണ്ടെങ്കിലും, “ജീവിതത്തിലൂടെ മുന്നോട്ട് പോകാൻ കഴിയുന്നതിൽ നന്ദിയുണ്ട്” എന്നാണ് പ്ലാസ പറയുന്നത്.
