25.5 C
Kollam
Friday, August 29, 2025
HomeMost Viewedനാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി കൊല്ലം കെ.എസ്.ആർ.ടി.സി; ഓഗസ്റ്റ് 12 ന്

നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി കൊല്ലം കെ.എസ്.ആർ.ടി.സി; ഓഗസ്റ്റ് 12 ന്

- Advertisement -
- Advertisement - Description of image

കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് ഐശ്വര്യപ്രദമാണ്. കേരളത്തിൽ നാല് സ്ഥലങ്ങളിൽ നാലമ്പലങ്ങൾ ഉണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയുമാണ് പ്രധാനപ്പെട്ടത്.
രാമായണ മാസത്തിലെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം.

ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതിനെയാണ് നാലമ്പല ദര്‍ശനം എന്ന് പറയപ്പെടുന്നത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടാനാകുമെന്നാണ് വിശ്വാസം.
കെ എസ് ആർ ടി സി യുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്തു നിന്നും നാലമ്പല ദർശന യാത്രയ്ക്കുള്ള അവസരം ഒരുക്കുന്നു.
12/ആഗസ്റ്റ്/2022 വെള്ളി
രാത്രി 09.00 മണിയ്ക്ക് പുറപ്പെട്ട് പിറ്റേ ദിവസം അതിരാവിലെ (13.08.2022) നാലമ്പല ദർശനം കഴിഞ്ഞു ഉച്ച തിരിഞ്ഞു തിരികെ കൊല്ലത്തു എത്തുന്നതാണ്.

തൃശ്ശൂർ എറണാകുളം ജില്ലകളിലായി കിടക്കുന്ന
1)തൃപ്രയാർ ശ്രീരാമക്ഷേത്രം,
2)ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം,
3)തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം,
4)പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ദർശിക്കുന്നതിനായി തീർത്ഥാടകർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കിയിരിക്കുന്നത്.
സൂപ്പർ ഡീലക്സ് എയർ ആയിരിക്കും തീർത്ഥാടനം.
ഈ തീർത്ഥാടനയാത്രയുടെ ഭാഗമാകുന്നവർക്ക് ക്ഷേത്രങ്ങളിൽ മുൻകൂട്ടി വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനും , ദർശനത്തിനും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കൊല്ലം

📞 9447721659
📞 9496675635

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments