24.5 C
Kollam
Thursday, July 24, 2025
HomeMost Viewedഓച്ചിറ വിവേകാനന്ദ എച്ച്എസ്എസിൽ എൻ സി സി ഇൻഡോർ ഫയറിംഗ് റേഞ്ച്; രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കൽ

ഓച്ചിറ വിവേകാനന്ദ എച്ച്എസ്എസിൽ എൻ സി സി ഇൻഡോർ ഫയറിംഗ് റേഞ്ച്; രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കൽ

- Advertisement -
- Advertisement - Description of image

ഓച്ചിറ ചങ്ങൻകുളങ്ങര വിവേകാനന്ദ ഹയർസെക്കൻഡറി സ്കൂളിലെ എൻസിസി ഇൻഡോർ ഫയറിംഗ് റേഞ്ചിൻ്റെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം കൊല്ലം ഹെഡ് കോർട്ടേഴ്സ് ഒഫീഷേറ്റിംഗ് ഗ്രൂപ്പ് കമാൻഡർ കേണൽ നീരജ് സിംഗ് നിർവഹിച്ചു.
സമൂഹത്തിൽ ഉത്തരവാദിത്വമുള്ള നല്ല സമൂഹത്തെ വാർത്തെടുക്കുകയാണ് വേണ്ടതെന്ന് നീരജ് സിംഗ് പറഞ്ഞു.

അതിന് ഇത്തരം സംരംഭങ്ങൾ ഫലപ്രദമാകും. അത് പൊതുജനങ്ങൾക്കും ഉപയുക്തമാക്കിയാൽ കൂടുതൽ ഫലപ്രദമായിരിക്കും. രാജ്യ സ്നേഹമാണ് ഓരോ വ്യക്തിക്കും അത്യന്താപേക്ഷിതമായിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു.

സ്കൂളിലെ എൻസിസി കേഡട്സ് ഗാർഡ് ഓഫ് ഓണർ നൽകി.

7 കെ കേരള ബെറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സന്ദീപ് ശർമ്മ അധ്യക്ഷനായിരുന്നു.
പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ഷൂട്ടിംഗ് റേഞ്ച് ആണ് നിർമ്മിച്ചിട്ടുള്ളത്.

ഇത്തരത്തിലുള്ള കൊല്ലം ജില്ലയിലെ തന്നെ ആദ്യ സംരംഭമാണ്. ചടങ്ങിൽ പ്രിൻസിപ്പാൾ ഗീതാ കരുണാകരൻ,സ്കൂൾ വൈസ് ചെയർമാൻ ഡോക്ടർ മഞ്ജു രാജശേഖരൻ, പിടിഎ പ്രസിഡൻറ് അബ്ദുൾഖാദർ, മുൻ പ്രിൻസിപ്പലും ഇപ്പോൾ സെവൻ കേരള ബറ്റാലിയൻ ഉദ്യോഗസ്ഥനുമായ ഡോ. അജിത് കെ സി , 7 കെ ബെറ്റാലിയൻ ജൂനിയർ സൂപ്രണ്ട് ബൈജു എന്നിവർ സംസാരിച്ചു. കേണൽ ശശികുമാർ, സുബേദാർ മോഹൻ സിംഗ്, എൻസിസികെയർ ടേക്കർ ശ്രീജ തുടങ്ങിയവരും പങ്കെടുത്തു.
ഇൻഡോർ ഷൂട്ടിങ് റേഞ്ചും റൈഫിൽ ക്ലബ്ബുമുള്ള
കൊല്ലം ജില്ലയിലെ ഏക സ്‌കൂളായിരിക്കുകയാണ് വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂൾ. പുറത്തുനിന്നുള്ള കുട്ടികൾക്കും മുതിർന്നവർക്കും കൂടി ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയും വിധ ക്രമീകരണങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments