25.9 C
Kollam
Monday, July 21, 2025
HomeLocalപണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി ; യുവാവ് തിരിച്ചുനൽകി

പണമടങ്ങിയ ബാഗ് കളഞ്ഞുകിട്ടി ; യുവാവ് തിരിച്ചുനൽകി

- Advertisement -
- Advertisement - Description of image

യുവാവിന് കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസ് വച്ച് ഉടമയ്ക്ക് തിരികെ തിരിച്ചുനൽകി. കെ എം എം എൽ താൽക്കാലിക ജീവനക്കാരനും പൊതുപ്രവർത്തകനുമായ തട്ടാശ്ശേരി സ്വദേശി മുകേഷിന് ബാഗ്‌ കളഞ്ഞുകിട്ടിയത്‌ തട്ടാശ്ശേരി ജങ്‌ഷനു സമീപത്തുനിന്നാണ്‌ . തൊടിയൂർ മുഴങ്ങോടി ചന്ദ്രനിവാസിൽ രാമചന്ദ്രൻ ശങ്കരമംഗലം എസ്ബിഐ ബ്രാഞ്ചിൽനിന്ന്‌ പണമെടുത്തു മടങ്ങവെയാണ്‌ ബാഗ് നഷ്ടമായത്. 50,000 രൂപ, വീടിന്റെ പ്രമാണം, മൊബൈൽ ഫോൺ തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. മുകേഷ്‌ ബാഗുമായി ചവറ പോലീസ്‌ സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷനിൽ പരാതി നൽകി കാത്തുനിന്ന രാമചന്ദ്രന് മുകേഷ് ചവറ പോലീസിന്റെ സാന്നിധ്യത്തിൽ പണമടങ്ങിയ ബാഗ് കൈമാറി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments