27.5 C
Kollam
Friday, September 19, 2025
HomeNewsCrime9 വയസ്സുകാരിയെ പീഡിപ്പിച്ച്‌ ; 68കാരന് ആറ് വര്‍ഷം തടവ്

9 വയസ്സുകാരിയെ പീഡിപ്പിച്ച്‌ ; 68കാരന് ആറ് വര്‍ഷം തടവ്

- Advertisement -
- Advertisement - Description of image

ഒറ്റപ്പാലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തെട്ടുകാരനായ പ്രതിക്ക് ആറു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ തുക പീഡിപ്പിക്കപ്പെട്ട പെണ്‍ക്കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 50,000 രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും പ്രതി അനുഭവിയ്ക്കണം. കേസിനാസ്പദമായ സംഭവം നടന്നത് 2020 ലാണ്. സ്‌കൂളില്‍ പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ അറുപത്തെട്ടുകാരന്‍ പീഡിപ്പിച്ചുവെന്ന കേസിനാണ്
കോടതി ശിക്ഷ വിധിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments