27.5 C
Kollam
Wednesday, January 14, 2026
HomeMost Viewedനോര്‍വേയില്‍ അമ്പുംവില്ലും കൊണ്ടുള്ള ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു

നോര്‍വേയില്‍ അമ്പുംവില്ലും കൊണ്ടുള്ള ആക്രമണം ; 5 പേര്‍ കൊല്ലപ്പെട്ടു

- Advertisement -

നോര്‍വേയില്‍ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി. പോലീസുകാരന്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. മുപ്പത്തിയേഴ് വയസ്സുള്ള ഡാനിഷ് പൗരനെ പോലീസ് അറസ്റ്റു ചെയ്‌തെന്നാണ് പുറത്തുവരുന്ന വിവരം. കോങ്‌സ്‌ബെര്‍ഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭീകരവാദ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് പോലീസ് പറഞ്ഞു. ഒരു കയ്യില്‍ വില്ലും ചുമലില്‍ തൂക്കിയിട്ട ആവനാഴിയില്‍ നിറയെ അമ്പുമായാണ് അക്രമി എത്തിയത്. ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതാണു കണ്ടതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ് പ്രതികരിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത് പ്രശ്‌നങ്ങള്‍ മാറുംവരെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments