വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്ക് മരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശിനി അമൃത തോമസ്(33)ആണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് അമൃത തോമസ്സിനെ അറസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിച്ചതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും എക്‌സൈസ് വ്യക്തമാക്കി.
7ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍
- Advertisement -
 
- Advertisement -
- Advertisement -
















                                    






