25.6 C
Kollam
Saturday, September 20, 2025
HomeNewsCrimeകോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു ; കാൽപാദം മുറിച്ച് അടുത്ത ജങ്‌ഷനിൽ കൊണ്ടിട്ടു

കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു ; കാൽപാദം മുറിച്ച് അടുത്ത ജങ്‌ഷനിൽ കൊണ്ടിട്ടു

- Advertisement -
- Advertisement - Description of image

കങ്ങഴ മുണ്ടത്താനത്ത് യുവാവിനെ വെട്ടിക്കൊന്നു. മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തമ്പാന്റെ മകൻ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെന്ന് പോലീസ് പറഞ്ഞു. മനേഷിന്റെ വലതു കാൽപ്പാദം വെട്ടിമാറ്റി ഒരു കിലോമീറ്റർ അകലെ ഇടയപ്പാറ ജംഗ്ഷനിൽ കൊണ്ടിട്ടു. രണ്ട്‌ പ്രതികർ മണിമല പോലീസിൽ കീഴടങ്ങി. വ്യാഴം പകൽ രണ്ടോടെ മുണ്ടത്താനം ചെളിക്കുഴി ഭാഗത്ത് ആളോഴിഞ്ഞ റബർ തോട്ടത്തിലായിരുന്നു കൊലപാതകം. കടയനിക്കാട് പുതുപ്പറമ്പിൽ ജയേഷ് (31), കുമരകം ശരണാലയത്തിൽ സച്ചിൻ (23) എന്നിവരാണ് കീഴടങ്ങിയത്. കൃത്യത്തിന്‌ ശേഷം കാറിൽ പോയാണ്‌ കീഴടങ്ങിയത്‌. കഴിഞ്ഞ മാർച്ചിൽ ജയേഷിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചതിന്റെ പ്രതികാരമാണ്‌ ഈ കൊലപാതകമെന്ന്‌ പോലീസ്‌ പറഞ്ഞു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ്‌ ജയേഷ്‌.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments