25.4 C
Kollam
Friday, August 29, 2025
HomeMost Viewedകുഴിയിൽ വീണ കുട്ടിയാനയ്ക്ക് രക്ഷകരായി വനംവകുപ്പ് ജീവനക്കാർ

കുഴിയിൽ വീണ കുട്ടിയാനയ്ക്ക് രക്ഷകരായി വനംവകുപ്പ് ജീവനക്കാർ

- Advertisement -
- Advertisement - Description of image

ഗൂഡല്ലൂർ ദേവാല പന്തല്ലൂർ വനമേഖലയിൽ കുഴിയിൽ വീണ പിടിയാന കുട്ടിയെ വനംവകുപ്പ് ജീവനക്കാർ രക്ഷിച്ച് അമ്മയാനക്ക്‌ തിരികെ നൽകി . വനംവകുപ്പ് ജീവനക്കാർ റോന്ത് പോകുമ്പോഴാണ് സംഭവം. ഒരു മാസം പ്രായമുള്ള ആന കുട്ടി കുഴിയിൽ വീണപ്പോൾ അമ്മയാന രക്ഷിക്കാൻ നോക്കിഴയങ്കിലും പറ്റിയില്ല. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മയാനപോകുകയായിരുന്നു. വനംവകുപ്പ് ജീവനക്കാർ കുഴിയിൽ നിന്നും മണ്ണു നീക്കി കുട്ടിയെ രക്ഷിച്ചു. പിന്നീട് ജീവനക്കാർ ആനക്കുട്ടിയുമായി വനത്തിൽ നടക്കുമ്പോൾ ആനക്കുട്ടിയുടെ ശബ്ദം കേട്ട് കാട്ടാനക്കുട്ടം വരികയായിരുന്നു. ആനക്കുട്ടിയെ അവിടെയുപേക്ഷിച്ച്‌ ജീവനക്കാർ രക്ഷപ്പെട്ടു. കാട്ടാനക്കൂട്ടം പിന്നീട്‌ കുട്ടിയാനയേയും കൊണ്ട് കാടുകയറി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments