28.6 C
Kollam
Wednesday, January 14, 2026
HomeNewsCrimeസുസ്‍മിത ഫിലിപ്പ് ലഹരി സംഘത്തിലെ 'ടീച്ചര്‍' ; കാക്കനാട് ലഹരിക്കടത്ത് സൂത്രധാര

സുസ്‍മിത ഫിലിപ്പ് ലഹരി സംഘത്തിലെ ‘ടീച്ചര്‍’ ; കാക്കനാട് ലഹരിക്കടത്ത് സൂത്രധാര

- Advertisement -

ടീച്ചറെന്ന് വിളിക്കുന്ന കൊച്ചി സ്വദേശിനിയായ സുസ്മിത ഫിലിപ്പാണ് കാക്കനാട് ലഹരിക്കടത്ത് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സുസ്മതിയെ കൂടുതൽ അന്വേഷണത്തിനായി എക്സൈസ് കസ്റ്റഡിയിൽ വാങ്ങും. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് വിൽപ്പനയുടെ സൂത്രധാര സുസ്മിത ഫിലിപ്പായിരുന്നു. മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിയായ സുസ്മിതയാണ് സംഘത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതും പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതും. ആദ്യം ചോദ്യം ചെയ്ത വിട്ടയച്ച ഇവരെ കഴിഞ്ഞ 30 നാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്നിന്‍റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കണ്ടെത്താമെന്ന കണക്കുകൂട്ടലിലാണ് എക്സൈസ് സംഘം.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments