25.4 C
Kollam
Monday, July 21, 2025
HomeNewsCrimeവീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തു ; അയൽവാസി വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു

വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തു ; അയൽവാസി വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു

- Advertisement -
- Advertisement - Description of image

വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. അയൽവാസിയായ സിയാദാണ് മീനയേ മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം സുഹൃത്തുമൊത്ത് പോത്തൻകോട് പോയി തിരികെ വരുന്ന വഴിയിൽ അടുത്തുള്ള സഹോദരന്റെ വീട്ടിൽ കയറിയ നേരം സിയാദിന്റെ വീട്ടിന്റെ മുൻവശം മീനയുടെ സ്കൂട്ടർ പാർക്ക് ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. വാഹനം ചവിട്ടി തള്ളിയിട്ടതിന് ശേഷം മുടിയിൽ പിടിച്ച് വടി കൊണ്ട് നിരവധി തവണ മർദ്ദിച്ചതായാണ് പരാതി . മീന കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. പോത്തൻകോട് പോലീസ് കേസെടുത്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments