മാന്നന്നൂർ ഉരുക്കുതടയണക്ക് സമീപം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് എംബിബിഎസ് വിദ്യാർഥികളെ കാണാതായി. ആലപ്പുഴ അമ്പലപ്പുഴ കരൂർ വടക്കേ പുളിക്കൽ ഗൗതം കൃഷ്ണ (24), തൃശൂർ വടക്കാഞ്ചേരി ചേലക്കര പാറയിൽ വീട്ടിൽ മാത്യു എബ്രഹാം (24) എന്നിവരെയാണ് കാണാതായത്. ഇരുവരും വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർഥികളാണ്. ഞായറാഴ്ച വൈകിട്ട് 5.30നാണ് അപകടം. വൈകിട്ട് നാലിന് ഏഴുപേരുമായി പുഴ കാണാനെത്തിയതാണ്.
മാത്യു എബ്രഹാം പുഴയിൽ ഇറങ്ങിയപ്പോൾ കാൽവഴുതി വീണു. രക്ഷിക്കാന്‍ ഗൗതം കൃഷ്ണ ഇറങ്ങിയതാണെന്ന് കൂടെ വന്നവർ പോലീസിനോട് പറഞ്ഞു. പോലീസും, ഫയർഫോഴ്സും, നാട്ടുകാരും ഏറെനേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താനായില്ല.നാളെയും തിരച്ചിൽ തുടരും.
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് മെഡിക്കൽ വിദ്യാർഥികളെ കാണാതായി
- Advertisement -
- Advertisement -
- Advertisement -
- Advertisement -