28.2 C
Kollam
Wednesday, January 14, 2026
HomeNewsCrimeമത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം ; കട ആക്രമിച്ച് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു

മത്സ്യകച്ചവടത്തെ ചൊല്ലി തര്‍ക്കം ; കട ആക്രമിച്ച് മുങ്ങിയ പ്രതികളെ അറസ്റ്റ് ചെയ്തു

- Advertisement -

മത്സ്യകച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കട ആക്രമിച്ച് മുങ്ങിയ പ്രതികളെ മഹാരാഷ്ട്രയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്ത് 26ന് വടൂക്കര റെയില്‍വേ ഗേറ്റിനു സമീപത്തുള്ള മത്സ്യ വില്‍പ്പനശാലയിലാണ് അക്രമം നടന്നത്. വടൂക്കര അറയ്ക്കല്‍ ലിഥിന്‍ (29), വടൂക്കര നെട്ടകത്ത് അരുണ്‍ (26), മതിലകം പാപ്പിനിവട്ടം മതില്‍മൂല പുന്നച്ചാല്‍ വിഷ്ണു (22), ഒല്ലൂക്കര കുണ്ടില്‍ സജിത്ത് (29) എന്നിവരെയാണ് നെടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ കെ സി ബൈജുവും സംഘവും മഹാരാഷ്ട്രയിലെ നല്‍സപ്പോറ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് പിടികൂടിയത്. പ്രതികള്‍ മുംബെയിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചയുടനെ പോലീസ് ഇവരെ പിന്തുടര്‍ന്ന് അതിസാഹസികമായാണ് കീഴടക്കിയത്. ഒന്നാംപ്രതി ലിഥിനെതിരെ മയക്കുമരുന്ന് കേസുകളുള്‍പ്പെടെ നെടുപുഴ പൊലീസ് സ്റ്റേഷനില്‍ നാലു കേസും രണ്ടാം പ്രതി അരുണിനെതിരെ കൊലപാതക ശ്രമത്തിന് ചേര്‍പ്പ് സ്റ്റേഷനില്‍ ഒരു കേസും മൂന്നാം പ്രതി ജിഷ്ണുവിനെതിരെ മതിലകം പൊലീസ് സ്റ്റേഷനില്‍ നാലു കേസും നിലവിലുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments