26.5 C
Kollam
Thursday, October 16, 2025
HomeNewsCrimeനിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി ; പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

- Advertisement -

നിരന്തരമായ ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ എം. വിനോദിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വിനോദ് കേരള പോലീസില്‍ സീനിയർ ക്ലർക്കാണ്. വിനോദിന്‍റെ പീഡനം മൂലമാണ് താന്‍ ജീവനൊടുക്കുന്നതെന്ന് സരിതയുടെ ആത്മഹത്യകുറിപ്പില്‍ ആരോപിച്ചിരുന്നു. പോലീസ് അന്വേഷണത്തിലും ഇത് വ്യക്തമായി. സരിതയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിനോദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത് അന്വേഷണ റിപ്പോര്‍ട്ട് വന്നതോടെയാണ്.രണ്ടര വർഷത്തിന് മുൻപാണ് സരിത ആത്മഹത്യ ചെയ്തതത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments