25.1 C
Kollam
Friday, August 29, 2025
HomeMost Viewedപഞ്ച്ശിറില്‍ കനത്ത പോരാട്ടം ; 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന

പഞ്ച്ശിറില്‍ കനത്ത പോരാട്ടം ; 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന

- Advertisement -
- Advertisement - Description of image

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശിര്‍ പ്രവശ്യയില്‍ വടക്കന്‍ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 600 ഓളം താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടതായി സൂചന. 1,000ല്‍ അധികം താലിബാന്‍കാരെ പിടികൂടുകയോ അവര്‍ സ്വയം കീഴടങ്ങുകയോ ചെയ്തുവെന്നും പഞ്ച്ശിര്‍ വക്താവ് അറിയിച്ചു. അതേസമയം, പഞ്ച്ശിറിലെ പോരാട്ടം തുടരുകയാണെന്നും തലസ്ഥാനമായ ബസാറാകിലും പ്രവശ്യ ഗവര്‍ണറുടെ മേഖലയിലും കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ ഇവിടേക്കുള്ള മുന്നേറ്റം മന്ദഗതിയിലാണന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. താലിബാനു വഴങ്ങാത്ത ഏക പ്രവിശ്യയാണ് പഞ്ച്ശീര്‍ ഗോത്രനേതാവ് അഹമ്മദ് മസൂദാണ് താലിബാന്‍വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments