26 C
Kollam
Wednesday, October 15, 2025
HomeMost Viewedപുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്

പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്

- Advertisement -

പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം അഫ്ഗാനിസ്ഥാനിൽ ഇന്നുണ്ടായേക്കും. വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ മാതൃകയിലാകും പുതിയ സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാന്‍ തലവന്‍ ഹിബത്തുല്ല അഖുൻസാദ പരമോന്നത നേതാവാകും. പരമോന്നത നേതാവാകും രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിൽ അവസാന വാക്ക്. അഫ്ഗാൻ പ്രസിഡന്റും മന്ത്രിസഭയും പരമോന്നത നേതാവിന്‍റെ കീഴിലായിരിക്കും. അതേസമയം ചൈനയായിരിക്കും അഫ്ഗാന്‍റെ പ്രധാന പങ്കാളിയെന്ന് താലിബാന്‍ അവകാശപ്പെട്ടു. കാബൂളിലെ എംബസി നിലനിര്‍ത്തുമെന്നും അഫ്ഗാനില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും ചൈന ഉറപ്പ് നല്‍കിയതായി താലിബാന്‍ വക്താവ് അറിയിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments