25.7 C
Kollam
Tuesday, February 17, 2026
HomeMost Viewedഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ; യുവാവിന് പരുക്ക്

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ; യുവാവിന് പരുക്ക്

- Advertisement -

ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ചാടിയിറങ്ങിയ യുവാവിന് പരുക്കേറ്റു. തമിഴ്നാട് സ്വദേശി ശങ്കറിനാണ് പരുക്കേറ്റത്. ചാടി ഇറങ്ങുന്നതിനിടെ യുവാവിന്‍റെ വലതുകാല്‍ പാളത്തിനും ട്രെയിനിനും ഇടയില്‍പ്പെടുകയായിരുന്നു. ശങ്കറിന്‍റെ വലതുകാല്‍ ചതഞ്ഞ നിലയിലാണ്. കവിഞ്ഞ ദിവസം മംഗളുരുവില്‍ നിന്നും യശ്വന്ത്പൂരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യവേയാണ് ദാരുണമായ അപകടം സംഭവിച്ചത്. ട്രെയിന്‍റെ ഏറ്റവും പിറകിലെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയത്തില്‍ ചാടി ഇറങ്ങുകയായിരുന്നു. ഇവർ രണ്ടു പേരും വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ റെയില്‍വേ പോലീസും യാത്രക്കാരും ട്രെയിന്‍ നിര്‍ത്തിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments