28.6 C
Kollam
Wednesday, January 14, 2026
HomeNewsCrimeപണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ, കുഴല്‍പ്പണം ബിജെപിയുടേത് തന്നെ ; മുഖ്യമന്ത്രി പിണറായി വിജയൻ

പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ, കുഴല്‍പ്പണം ബിജെപിയുടേത് തന്നെ ; മുഖ്യമന്ത്രി പിണറായി വിജയൻ

- Advertisement -

കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
പരാതിക്കാരനായ ഷംജീറിനെയും പണം ഏല്‍പ്പിച്ചയച്ച കോഴിക്കോട് സ്വദേശി ധര്‍മ്മരാജനെയും വിശദമായി ചോദ്യം ചെയ്തു. മൂന്നരക്കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ ഉണ്ടായിരുന്നതായി വ്യക്തമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും 17 സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണം എന്ന കാര്യം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല, ഗിരീശന്‍ നായര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് എത്തിച്ച് കൊടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന പണമാണെന്നും വെളിവായിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments