27.5 C
Kollam
Thursday, November 21, 2024
HomeNewsCrimeപ്രതിയുടെ ജാമ്യാപേക്ഷ തള്ളി ; വിസ്മയാ കേസ്

പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ; വിസ്മയാ കേസ്

- Advertisement -
- Advertisement -

വിസ്മയാ കേസില്‍ വിസ്മയയുടെ ആത്മഹത്യ ഭർത്താവ് കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി.കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോദ്യം ചെയ്യൽ ആവശ്യമാണന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗികരിച്ചു. അന്വേഷണ സംഘത്തിന് കിരൺകുമാറിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ കോടതിയെ സമീപിക്കും. കിരണിനെതിരെ കേസെടുത്തിട്ടുള്ളത് സ്ത്രീധന പീഡനത്തിനാണ്. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. വിസ്മയയെ കിരണിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ജൂൺ 21 നാണ് കണ്ടെത്തിയത്. സ്ത്രീധനത്തിന് പേരിൽ വിസ്മയ ഭർത്തൃ ഗൃഹത്തിൽ കൊടിയ മർദ്ദനം നേരിട്ടിരുന്നു. നേരത്തെ വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് കീഴ്കോടതിയിൽ നിന്ന് നേരത്തെ ജാമ്യം ലഭിച്ചിരുന്നില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കിരണിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments