28.5 C
Kollam
Saturday, April 19, 2025
HomeNewsCrimeകൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ ; രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്

കൊടുവള്ളി സ്വദേശി ഇജാസ് അറസ്റ്റിൽ ; രാമനാട്ടുകര സ്വർണക്കവർച്ചാ കേസ്

- Advertisement -
- Advertisement -

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി .പോലീസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരൻ ഇജാസ് ആണ് പിടിയിലായത്. പോലീസ് വിലയിരുത്തുന്നത് ഇയാൾ കൊടുവള്ളി സംഘത്തിലെ അംഗമാണെന്നാണ്. ചെർപ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണെന്നും പോലീസ് കരുതുന്നു. രാമനാട്ടുകര സ്വർണക്കൊള്ളയുടെ മുഖ്യ ആസൂത്രകൻ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്ന് പോലീസ് . സൂഫിയാൻ മുൻപ് സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ട്. ഇയാളാണ് സ്വർണക്കടത്തിനുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് . പോലീസിന്റെ പ്രതീക്ഷ സഹോദരൻ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments