25.7 C
Kollam
Thursday, January 15, 2026
HomeMost Viewedവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ക്ഷേത്ര പൂജാരിക്കെതിരെ ദളിത് യുവതി കേസ് കൊടുത്തു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ക്ഷേത്ര പൂജാരിക്കെതിരെ ദളിത് യുവതി കേസ് കൊടുത്തു

- Advertisement -

21 കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ് എടുത്തത്. പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
പീഡനം ക്ഷേത്രത്തിനോട് ചേർന്ന ശാന്തി മഠത്തിൽ വച്ചായിരുന്നു . വിവാഹത്തിന് തയ്യാറാകാതെ വന്നതോടെ ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ പോലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് തയ്യാറല്ലെന്ന് വ്യാഴാഴ്ച ഫോണിൽ യുവാവിന്റെ പിതാവ് അറിയിച്ചു. ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടന്നും പരാതിയിൽ പറയുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments