25.2 C
Kollam
Thursday, March 13, 2025
HomeMost Viewedവൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു ; പത്തനംതിട്ടയില്‍

വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു ; പത്തനംതിട്ടയില്‍

- Advertisement -
- Advertisement -

പത്തനംതിട്ടയിൽ വൃദ്ധന് മകന്റെയും മരുമകളുടെയും ക്രൂരമർദനം. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തർക്കത്തിന്റെ പേരിൽ തോണ്ട മണ്ണിൽ റഷീദി(75)നെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം നടന്നത് ഇന്നലെയാണ്. സ്വത്തിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. പിതാവിനെ മകൻ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരൻ എന്നിവർ ചേർന്ന് നഗ്നനാക്കി മർദിക്കുകയായിരുന്നു. അതിക്രൂരമായ മർദനമാണ് ഇദ്ദേഹത്തിന് ഏൽക്കേണ്ടിവന്നത്. സമീപവാസികൾ പകർത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകർത്തുന്നതിനിടെ സമീപവാസികൾക്ക് നേരെയും ഇവർ കയർത്തു.സംഭവത്തിൽ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments