നാളെയും മറ്റന്നാളും കേരള സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 നും 30 ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ടിപിആർ 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക് ഡൌൺ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ മാത്രമാണ് ഇളവുകൾ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൌൺ ആണ്.
അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ നിയമനടപടി നേരിടേണ്ടി വരും.
ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ചിലകടകൾക്ക് ഇന്ന് പ്രവർത്തനാനുമതിയുണ്ട്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. റിപ്പയർ ഷോപ്പുകൾക്കും കല്യാണ ആവശ്യങ്ങൾക്കുള്ള തുണി, ആഭരണങ്ങൾ, ചെരുപ്പുകൾ എന്നിവ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം.
ടി.പി.ആർ 30 ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൌണാണ്. ഈ പ്രദേശങ്ങളിലെ പ്രധാന റോഡുകളൊഴിച്ച് മറ്റ് റോഡുകൾ അടയ്ക്കും.
ഹോട്ടലുകളിൽ പാഴ്സൽ ഉണ്ടാകില്ല, ഹോംഡെലിവറി മാത്രം. ഈ സ്ഥലങ്ങളിൽ പൊതുഗതാഗതത്തിനും അനുമതിയില്ല. 18 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തിന് മുകളിൽ ടി.പി.ആർ ഉള്ളത്.20 ശതമാനത്തിന് താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ കൂടുതൽ ഇളുവുകൾ നൽകിയിട്ടുണ്ട്.