25.2 C
Kollam
Sunday, July 20, 2025
HomeMost Viewedസ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം ; ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച്

സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താം ; ഒറ്റ-ഇരട്ട അക്ക നമ്പര്‍ അനുസരിച്ച്

- Advertisement -
- Advertisement - Description of image

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി, നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒറ്റ -ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകള്‍ ഓടേണ്ടത്. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി പറഞ്ഞു.അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള്‍ വെച്ച് ബസുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ(വെള്ളിയാഴ്ച്ച ) ഒറ്റ അക്ക നമ്പര്‍ ബസുകളാണ് ഓടേണ്ടത്;തിങ്കള്‍ (21.06.21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസുകള്‍ സര്‍വീസ് നടത്തണം. ചൊവ്വ (22.06.21), വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28.06.21)ഒറ്റ നമ്പര്‍ ബസുകളാണ് നിരത്തില്‍ ഇറങ്ങേണ്ടത്. തുടര്‍ന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യ ബസ് സര്‍വീസുകള്‍ നടത്തേണ്ടത്.ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല.എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments