27.4 C
Kollam
Friday, September 19, 2025
HomeMost Viewedഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ ; കേരളത്തിലേക്കുള്ള ഓക്സിജനുമായി ആദ്യ ട്രെയിൻ കൊച്ചിയിലെത്തി

ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ ; കേരളത്തിലേക്കുള്ള ഓക്സിജനുമായി ആദ്യ ട്രെയിൻ കൊച്ചിയിലെത്തി

- Advertisement -
- Advertisement - Description of image

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്‌സിജന്‍ വല്ലാർപാടത്ത് എത്തിയത്.
118 മെട്രിക് ടൺ ഓക്‌സിജനാണ് എത്തിച്ചത്. ദില്ലിയിലേയ്ക്ക് അനുവദിച്ചിരുന്ന ഓക്‌സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ദില്ലിയിൽ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്ന് അനുവദിച്ച ഓക്‌സിജൻ, കേന്ദ്രം കേരളത്തിലേക്ക് അയയ്ക്കാൻ അനുമതി നൽകുകയായിരുന്നു.
വിദേശത്ത് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ നിറച്ച് കൊണ്ടുവരുന്നത്. വല്ലാർപാടത്ത് വെച്ച് ഫയർഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ടാങ്കർ ലോറികളിൽ നിറച്ച് വിവിധ ജില്ലകളിലേക്ക് അയക്കും. ദില്ലിയിൽ ഓക്‌സിജൻ പ്രതിസന്ധിയില്ലെന്നും മറ്റു സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ എത്തിക്കാൻ ഇനി സംസ്ഥാനത്തിന് കഴിയുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments