26.4 C
Kollam
Tuesday, December 3, 2024
HomeMost Viewedകോര്‍ കമ്മിറ്റി രൂപീകരിച്ചു ; തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പിഴവുകള്‍ പഠിക്കാന്‍

കോര്‍ കമ്മിറ്റി രൂപീകരിച്ചു ; തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പിഴവുകള്‍ പഠിക്കാന്‍

- Advertisement -
- Advertisement -

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ കമ്മിറ്റി പഠിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ജനറലാണ് കോർ കമ്മിറ്റിയുടെ അധ്യക്ഷൻ.
പഠനത്തിൻറെ അടിസ്ഥാനത്തിൽ വരും തെരഞ്ഞെടുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളും സി ഇ ഒ, ജില്ലാ ഉദ്യോഗസ്ഥരുടെ തലത്തിൽ നടപ്പാക്കേണ്ട നടപടികളും കമ്മീഷൻ തീരുമാനിക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിക്കു നിർദ്ദേശം കൊടുത്തിരിക്കുന്നത് .
കൊവിഡ് സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മാർഗ നിർദ്ദേശങ്ങൾ ഉറപ്പാക്കാൻ കമ്മീഷനെ പ്രാപ്തമാക്കുന്ന നിയമ/ നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടതിൻറെ ആവശ്യകത ഇതോടെ തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് കമ്മീഷൻ കോർ കമ്മിറ്റിയെ നിയോഗിച്ചത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments