27.9 C
Kollam
Wednesday, March 12, 2025
HomeMost Viewedഇടിമിന്നലേറ്റ് യുവാവ് മരിച്ചു ; കടലിൽ മത്സ്യബന്ധനത്തിനിടെയാണ് സംഭവം

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു ; കടലിൽ മത്സ്യബന്ധനത്തിനിടെയാണ് സംഭവം

- Advertisement -
- Advertisement -

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തിനൊന്ന് മണിയോടെയായിരുന്നു സംഭവം. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ . ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് 2021 മെയ് 13 നോട് കൂടി തന്നെ അറബിക്കടൽ പ്രക്ഷുബ്ധമാവാനും കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആയതിനാൽ മെയ് 13 അതിരാവിലെ 12 മണി മുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്.
നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിലേർപ്പെട്ടു കൊണ്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ മെയ് 12 അർദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണെന്നും അറിയിപ്പുണ്ടായിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments