കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജന്‍ അധികാര്‍ നേതാവും മുന്‍ എം.പിയുമായ പപ്പു യാദവിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതിനാണ് പപ്പു യാദവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനായാണ് പുറത്തിറങ്ങിയതെന്നാണ് യാദവ് പറഞ്ഞത്.‘കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുകയെന്നത് വലിയ തെറ്റാണെങ്കില്‍ എന്നെ ക്രിമിനല്‍ ആയി മുദ്രകുത്തിക്കോളൂ. എന്നാല്‍ അന്ത്യം വരെ ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക തന്നെ ചെയ്യും’, എന്നായിരുന്നു അറസ്റ്റിന് മുമ്പ് പപ്പു യാദവ് ട്വീറ്റ് ചെയ്തത്.എന്നാല്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തന്നെ അറസ്റ്റ് ചെയതതെന്നാണ് പപ്പു യാദവിന്റെ ആരോപണം. ലോക്ക്ഡൗണ്‍ അതിനു മറയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പപ്പു യാദവ് അറസ്റ്റില്‍ ; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്
- Advertisement -
- Advertisement -
- Advertisement -
- Advertisement -