തൃശ്ശൂരിലെ ജനങ്ങൾ മതം സ്നേഹമാണെന്ന് തെളിയിച്ചു . റമദാൻ നോമ്പ് കാലത്ത് മാളയിൽ മുസ്ളീംപള്ളി കോവിഡ് കെയർ സെൻററാക്കാൻ വിട്ടു നൽകിയാണ് തൃശ്ശൂരുകാർ അവരുടെ സ്നേഹം പ്രകടിപ്പിച്ചത് . ഇസ്ലാമിക് സര്‍വ്വീസ് ട്രസ്റ്റ് ജുമാ മസ്ജിദാണ് കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. കേരളത്തില്‍ ആദ്യമായാണ് മുൻപ് ഗുജറാത്തിലും ദില്ലിയിലും സമാന സംഭവങ്ങള്‍ നടന്നിരുന്നു .കഴിഞ്ഞ പ്രളയകാലത്ത് പെരുന്നാൾ നമസ്കാരം ക്ഷേത്രത്തോട് ചേർന്ന ഹാളിൽ സൗകര്യമൊരുക്കിയും തൃശൂർ വേറിട്ട് നിന്നിരുന്നു. പള്ളി കോവിഡ് ചികിത്സാ കേന്ദ്രമാക്കിയത് റമദാന്‍ മാസത്തിലെ പ്രാർത്ഥനകള്‍ പോലും വേണ്ടെന്ന് വച്ചിട്ടാണ് .
മാള പഞ്ചായത്തില്‍ മാത്രം 300 കോവിഡ് പോസിറ്റീവ് കേസുകളാണ് ഉള്ളത്. ഇതില്‍ പലര്‍ക്കും സ്വന്തം വീടുകളില്‍ കഴിയാനുള്ള സാഹചര്യമില്ല. ഇതിനാലാണ് ഇത്തരമൊരു ശ്രമമെന്ന് പള്ളി അധികൃതർ പറഞ്ഞു.
ഇവിടെത്തുന്നവര്‍ക്ക് പഞ്ചായത്ത് ഭക്ഷണം ലഭ്യമാക്കുമെന്നും ഡോക്ടറുടേയും നഴ്സിന്‍റേയും സേവനം ലഭ്യമാക്കുമെന്നും മാള പഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. അടിയന്തിര ഘട്ടമുണ്ടായാല്‍ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ആദ്യം മദ്രസയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത് . അവിടെ സൗകര്യങ്ങള്‍ കുറവായതിനാലാണ് പള്ളി തന്നെ ആശുപത്രിയാക്കിയതെന്ന് മസ്ജിദ് അധികൃതർ അറിയിച്ചു. ഡോക്ടറും നഴ്സും സന്നദ്ധ പ്രവര്‍ത്തകരും കെയര്‍ ടേക്കറും അടക്കം 50 കിടക്കകളാണ് ഇവിടെ ലഭ്യമാക്കിയിട്ടുള്ളത്.