26.3 C
Kollam
Friday, August 29, 2025
HomeNewsCrime50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി കസ്റ്റഡിയിൽ ; ചലച്ചിത്ര താരം നൽകിയതെന്ന് മൊഴി

50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി കസ്റ്റഡിയിൽ ; ചലച്ചിത്ര താരം നൽകിയതെന്ന് മൊഴി

- Advertisement -
- Advertisement - Description of image

കന്യാകുമാരി ജില്ലയിലെ അരുമനയിൽ നിന്നാണ് 50 ലക്ഷം രൂപയുടെ കള്ളനോട്ടുമായി യുവതി അറസ്റ്റിലായത്. കോടവിളാകം സ്വദേശി സിന്ധു (37) ആണ് പിടിയിലായത്. സിന്ധു രണ്ട് വർഷമായി പളുകലിൽ സ്വകാര്യ ഫിനാൻസ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലോൺ വാഗ്ദ്ധാനം നൽകി നാട്ടുകാരുടെ കൈയിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു
ഇതിനിടെ, വെള്ളാങ്കോടിൽ കശുഅണ്ടി ഫാക്ടറി നടത്തുന്ന ജെറാൾഡ് ജബയുമായി പരിചയത്തിലായി
ദിവസങ്ങൾക്ക് മുമ്പ് സിനിമ ഷൂട്ടിംഗ് ആവശ്യത്തിനുള്ള ഡമ്മി നോട്ടാണെന്നും താത്ക്കാലം ഇവിടെ സൂക്ഷിക്കണമെന്നും നിങ്ങൾക്കുള്ള ലോൺ ഉടൻ ശരിയാക്കാമെന്നും പറഞ്ഞ് സിന്ധു പണം അവിടെ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാത്രി സിന്ധു പണം തിരിച്ചെടുക്കാനെത്തിയപ്പോൾ ജെറാൾഡ് അരുമന പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കോവളത്തു ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിലെ താരo തന്റെ സുഹൃത്താണെന്നും . ഷൂട്ടിംഗ് ആവശ്യത്തിനായുള്ള ഡമ്മി നോട്ടുകളാണെന്നുമാണ് സിന്ധു പോലീസിനോട് പറഞ്ഞത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments