26.2 C
Kollam
Saturday, September 20, 2025
HomeMost Viewedമുംബയിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് ചോർന്നു ; 22 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

മുംബയിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്ക് ചോർന്നു ; 22 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

- Advertisement -
- Advertisement - Description of image

നാസക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. മരണമടഞ്ഞത് വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് .ആശുപത്രി പരിസരത്ത് ഓക്‌സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണു ചോര്‍ച്ചയുണ്ടായത്. ഇതോടെ വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു.നാസക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ.സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തമുണ്ടായത്. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെട്ടിരുന്നു.ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.ടാങ്കിലെ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments