27.5 C
Kollam
Sunday, September 14, 2025
HomeEntertainmentഇന്ത്യൻ പനോരമയിലേക്ക് കൂടുതൽ ചിത്രങ്ങൾ മലയാളത്തിൽ നിന്നും; രാജ്യാന്തര മത്സരം ജനുവരിയിൽ

ഇന്ത്യൻ പനോരമയിലേക്ക് കൂടുതൽ ചിത്രങ്ങൾ മലയാളത്തിൽ നിന്നും; രാജ്യാന്തര മത്സരം ജനുവരിയിൽ

- Advertisement -
- Advertisement - Description of image
ഇന്ത്യൻ പനോരമയിലേക്ക് നാല് മലയാള സിനിമകൾ തെരഞ്ഞെടുത്തു.
ജനുവരിയിലാണ് രാജ്യാന്തര ചലച്ചിത്രോത്സവം .
23 സിനിമകളിൽ നിന്നാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്.
സിദ്ധിഖ് പറവൂരിന്റെ താഹിറ, പ്രദീപ് കളപ്പുറത്ത് സംവിധാനം ചെയ്ത സേഫ്, അൻവർ റഷീദിന്റെ ട്രാൻസ്, നിസാം ബഷീറിന്റെ കെട്ട്യോൾ ആണെന്റെ മാലാഖ എന്നീ സിനിമകളാണ് തെരഞ്ഞെടുത്തത്.
മൂന്ന് മറാഠി സിനിമകളും രണ്ട് ഹിന്ദി, രണ്ട് ബംഗാളി സിനിമകളും പനോരമയിൽ ഇടം പിടിച്ചു.
ഫിലിം ഫെഡറേഷൻ നിർദ്ദേശിച്ച മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പോളയും തെരഞ്ഞെടുത്തു. 23 സിനിമകളിൽ ഏറ്റവും കൂടുതൽ സ്ഥാനം പിടിച്ചത് മലയാളം സിനിമകളാണ്.
ജൂറി അദ്ധ്യക്ഷൻ സംവിധായകൻ ജോൺ മാത്യു മാത്തൻ ഉൾപ്പെടുന്ന അംഗങ്ങളിൽ മലയാളിയായ യു രാധാകൃഷ്ണനും ഉണ്ട് .
രാജ്യാന്തര മത്സരത്തിലേക്ക് 20 ചിത്രങ്ങളിൽ നിന്നും 2 സിനിമകൾ തെരഞ്ഞെടുക്കും.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments