25.8 C
Kollam
Friday, November 22, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 16 പേർക്ക്; 11 പേർ വിദേശത്ത് നിന്നും എത്തിയവർ

കൊല്ലം ജില്ലയിൽ ഇന്ന് കോവിഡ് 16 പേർക്ക്; 11 പേർ വിദേശത്ത് നിന്നും എത്തിയവർ

- Advertisement -
- Advertisement -

ജില്ലയിൽ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും രണ്ടു പേരും. രണ്ടുപേര്‍ നാട്ടുകാരും ഒരാള്‍ യു പി സന്ദര്‍ശിച്ച ആളുമാണ്.
കൊട്ടാരക്കര പുലമണ്‍ സ്വദേശി(81 വയസ്), ചിതറ സ്വദേശി(61), അഞ്ചല്‍ സ്വദേശി(35), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(44), നീണ്ടകര സ്വദേശി(33), വെട്ടിക്കവല തലച്ചിറ സ്വദേശി(35), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി(33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി(33), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(25), കരിക്കോട് സ്വദേശി(18), ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍(28 വയസ് 43 വയസ്), ചന്ദനത്തോപ്പ് സ്വദേശിനി(22), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി(56), കവനാട് സ്വദേശി(25), പനയം പെരിനാട് സ്വദേശി(49).
കൊട്ടാരക്കര പുലമണ്‍ സ്വദേശി ജൂണ്‍ 23 ന് മൂത്രാശയ സംബന്ധമായ അസുഖം ഉണ്ടാവുകയും 24 ന് മകളും മഹാരാഷ്ട്രയില്‍ നിന്നും എത്തി ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയ സ്രവ പരിശോധന നടത്തി നെഗറ്റീവായ ബന്ധുവുമായി ഗോകുലം മെഡിക്കല്‍ കോളജ് ഒ പി സന്ദര്‍ശിച്ചു. കണ്‍സട്ടിംഗിന് ശേഷം തിരികെ വീട്ടിലെത്തി. 29 ന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് ഒ പി യില്‍ സന്ദര്‍ശനം നടത്തി തിരികെ വീട്ടിലെത്തി. 30 ന് പനിയും ചുമയും കാരണം വൈകുന്നേരം ഏഴിന് കൊട്ടാരക്കര വിജയ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. ജൂലൈ ഒന്നിന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ഐ സി യു വിലാക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കൊട്ടാരക്കരയിലെ കടകളിലും കുന്നിക്കോട്ടെ ബേക്കറിയും സന്ദര്‍ശിക്കുക പതിവായിരുന്നു.
നീണ്ടകര സ്വദേശി പുലമണ്‍ ജംഗ്ഷനില്‍ കട നടത്തുന്ന വ്യക്തിയാണ്. എല്ലാ ദിവസവും ബൈക്കിലാണ് പോയിവരുന്നത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവം നല്‍കി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

ചിതറ സ്വദേശി ജൂണ്‍ 20 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
അഞ്ചല്‍ സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി ജൂണ്‍ 18ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
വെട്ടിക്കവല തലച്ചിറ സ്വദേശി ജൂണ്‍ 30 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി ജൂണ്‍ 25 ന് ആഫ്രിക്കയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി കടപ്പാക്കട ബ്രാഞ്ചിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഔദ്യോഗികാവശ്യങ്ങള്‍ക്കായി ട്രെിയിനില്‍ യു പി സന്ദര്‍ശിച്ചിട്ടുണ്ട്. ജൂണ്‍ 30 ന് തിരിച്ചെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി ജൂണ്‍ 28 ന് ദുബായില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
കരിക്കോട് സ്വദേശി യൂറോപ്പിലെ മാള്‍ഡോവയില്‍ നിന്നും ജൂണ്‍ 17 ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍ ഹൈദ്രാബാദില്‍ നിന്നും കാര്‍ മാര്‍ഗം ജൂണ്‍ 27 ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
ചന്ദനത്തോപ്പ് സ്വദേശിനി ജൂണ്‍ 30 ന് ദോഹയില്‍ നിന്നും എത്തി ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായി.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി ജൂണ്‍ 30 ദോഹയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.
കാവനാട് സ്വദേശി ജൂലൈ രണ്ടിന് യു എ ഇ യില്‍ നിന്നും എത്തി.
പനയം പെരിനാട് സ്വദേശി ജൂലൈ രണ്ടിന് ആഫ്രിക്കയില്‍ നിന്നും എത്തി

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments