24.9 C
Kollam
Friday, November 22, 2024
HomeMost Viewedവെർച്വൽ കോടതികൾ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; പുന:പരിശോധന വേണമെന്ന് അഭിഭാഷകർ

വെർച്വൽ കോടതികൾ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നു; പുന:പരിശോധന വേണമെന്ന് അഭിഭാഷകർ

- Advertisement -
- Advertisement -

വെർച്വൽ കോടതികൾ വ്യക്തികളുടെ വ്യക്തിത്വത്തെ ഹനിക്കുന്നു.
ഇത് സംബന്ധിച്ച് ഗവൺമെൻറ് ഒരു ഓർഡിനൻസ് ഇറക്കിയിട്ടുണ്ട്.
അതായത്, മോട്ടോർ വെഹിക്കിൾ ആക്ട്, ഐ പി സി പ്രകാരമുള്ള പെറ്റിക്കേസുകൾ, ലേബർ ആക്ട് പ്രകാരമുള്ള പെറ്റി ഒഫൻസുകളെല്ലാം ഇതിന്റെ പരിധിയിൽ പെടുന്നതാണ്.

ഇതും പ്രകാരം ഉദ്ദ്യോഗസ്ഥൻമാർക്ക് അവരുടെ ഇഷ്ടം പോലെ കേസ് തയ്യാറാക്കി ആർക്കെതിരെയും ഫയൽ ചെയ്യാവുന്ന രീതിയാണ് കണ്ട് വരുന്നത്.
വെർച്വൽ കോടതി വരുന്നതിന് മുമ്പും കേസ് ഫയൽ ചെയ്യാമായിരുന്നു.
എന്നാൽ,വെർച്വൽ കോടതിയുടെ വരവോടെ ഒരു വ്യക്തിയെ സംബന്ധിച് ഒരു ഉദ്ദ്യോഗസ്ഥന് അപമാനിക്കണമെന്ന് തീരുമാനിച്ചാൽ അതിന് സാധ്യമാകുന്നു. അതും ഒരു പെറ്റി കേസിൽ ഒരുക്കി പ്രതിയാക്കി വിടാനാകും.

ഇത്തരം സാഹചര്യത്തിൽ ഒന്നുകിൽ പെറ്റി കേസിൽ ഫൈൻ അടയ്ക്കുകയോ തർക്കിക്കണമെന്ന് തോന്നിയാൽ അതാത് സ്ഥലത്തുള്ള കോടതികളിൽ പോകാൻ കഴിയാത്ത സാഹചര്യവുമാള്ളത്.
പിന്നെ, എറണാകുളത്ത് ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണുള്ളത്.
ഇവിടെ അഭിഭാഷകരുടെ പ്രാതിനിധ്യം കുറവാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

യഥാർത്ഥത്തിൽ ഇത് ഒരു മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യത്തെയും മാന്യതയെയും ചോദ്യം ചെയ്യലിന് സമമാണ്.
ഒരു കണക്കിന് പറഞ്ഞാൽ ഒരു തരം ഹീനമായ പ്രവർത്തി.
ഇത് വളരെ മോശപ്പെട്ട പ്രവർത്തിയാണ്. അതിൽ നിന്ന് ഗവൺമെന്റ് പിൻമാറുകയും വെർച്വൽ കോടതിയെന്നത് ഒഴിവാക്കി, വ്യക്തി കുറ്റക്കാരനല്ലെങ്കിൽ, അത് തർക്കിക്കാൻ ഒരവസരം അതാത് ജൂറിസ് ഡിക്ഷനിൽ പ്പെട്ട കോടതികളിൽ അവസരം നല്കുകയാണ് വേണ്ടത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments