25.8 C
Kollam
Thursday, November 21, 2024
HomeLifestyleHealth & Fitnessസംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ആശ്വാസകരമായ നടപടി

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ആശ്വാസകരമായ നടപടി

- Advertisement -
- Advertisement -
സഭയിൽ സംസ്ഥാനത്തെ പുതുക്കിയ കോവിഡ്. നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയുന്നതിന് ആൾക്കൂട്ടം തടയുകയാണ് പ്രധാനം. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾ ഉൾപ്പടെ ജനങ്ങൾ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവിൽ തുടരേണ്ടതുണ്ട്. ആരാധനാലയങ്ങളിൽ വിസ്തീർണ്ണം കണക്കാക്കി വേണം ആളുകളെ ഉൾക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
തീരുമാനങ്ങൾ :
ആഴ്ചയിൽ ആറ് ദിവസവും കടകൾ തുറക്കാം. രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.
ഞായറാഴ്ച മാത്രമായിരിക്കും ഇനി ലോക്ഡൗൺ.
ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് എത്താം.
കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാം.
ഇന്നത്തെ പൊതുസാഹചര്യവും വാക്സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങൾക്ക്, ഒരു സ്ഥലത്തെ ജനസംഖ്യയുടെ ആയിരം പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഒരാഴ്ച്ച ഉണ്ടായാൽ അവിടെ ട്രിപ്പിൾ ലോക്ഡൗണും മറ്റുള്ളയിടങ്ങളിൽ ആഴ്ച്ചയിൽ ആറു ദിവസം പ്രവർത്തിക്കാനുള്ള അനുമതിയും ഉണ്ടാകും.സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-നും ഓണദിനമായ ഓഗസ്റ്റ് 22-നും ലോക്ഡൗൺ ഉണ്ടാവില്ല.വ്യാപാരികൾ വ്യാപാരസ്ഥാപനത്തിൽ കൂടുതൽ ജാഗ്രത നല്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments