24.4 C
Kollam
Thursday, January 15, 2026
HomeLifestyleHealth & Fitnessവൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു ; സുമനസുകളുടെ സഹായം തേടുകയാണ് അടൂരിലെ വീട്ടമ്മ

വൃക്ക മാറ്റിവയ്ക്കാൻ കരുതിവച്ച പണം ഏജന്റ് തട്ടിയെടുത്തു ; സുമനസുകളുടെ സഹായം തേടുകയാണ് അടൂരിലെ വീട്ടമ്മ

- Advertisement -

ചികിത്സയ്ക്ക് കരുതി വച്ച പണം ഏജന്റ് തട്ടിയെടുത്തതോടെ വൃക്ക മാറ്റി വയ്ക്കാൻ സഹായം തേടുകയാണ് അടൂരിലെ ഒരു വീട്ടമ്മ. പന്നിവിഴ സ്വദേശിനി ശ്രീജയാണ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നത്. വൃക്ക ദാതാവിനെ കണ്ടെത്തിയിരുന്നു . എന്നാൽ പണം ഇല്ലാത്തതുമൂലം ശസ്ത്രക്രീയ വൈകുകയാണ്. നാല് വർഷമായി ആയി ശ്രീജ രോഗ ബാധിതയായിട്ട്. ഒരു വാഹനാപടകത്തിൽ ഗുരുതര പരിക്കേറ്റതിന് ശേഷം നടത്തിയ പരിശോധനയിലാണ് വൃക്ക തകരാറിലാണെന്ന് കണ്ടെത്തിയത്. അന്ന് മുതൽ ആശുപത്രികൾ കയറി ഇറങ്ങുകയാണ്. ശ്രീജയെ ആശ്രയിച്ച് അമ്മയും രണ്ട് മക്കളുമുണ്ട് വീട്ടിൽ.
രോഗം കൂടിയതോടെ ജോലിക്കും പോകാൻ കഴിയാതെയായി. നാട്ടുകാരുടെ സഹായത്തോടെ മൂന്ന് വർഷം മുന്പ് വൃ-ക്ക മാറ്റി വയ്ക്കനുള്ള പണം കണ്ടെത്തിയാതാണ്. വൃക്ക ശരിയാക്കി കൊടുക്കാമെന്ന പറഞ്ഞ ഏജന്റ് പണവുമായി മുങ്ങി. നിലവിൽ ദാതാവിനെ കിട്ടിയിട്ടുണ്ട്. പക്ഷെ, ഡയാലിസിസ് ചെയ്യാനുള്ള പണം പോലും ഇപ്പോൾ കയ്യിലില്ല. ശസ്ത്രക്രിയ വൈകുന്തോറും ജീവൻ രക്ഷിക്കാനുള്ള സാധ്യത കുറവാണ് .

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments