28.2 C
Kollam
Thursday, April 16, 2026
HomeNewsCrimeപ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു ; വിസ്മയ കേസ്

പ്രതി കിരണിന് കോവിഡ് സ്ഥിരീകരിച്ചു ; വിസ്മയ കേസ്

- Advertisement -

സ്ത്രീധന പീഡനത്തിനിരയായി മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ എസ് കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇയാളെ അന്വേഷണ സംഘം കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കിരണുമായി സമ്പര്‍ക്കമുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലേക്ക് മാറും. ഇന്ന് വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കേസിലെ തെളിവെടുപ്പുകളെല്ലാം പ്രതി നിരീക്ഷണത്തിലേക്ക് പോകുന്നതോടെ വൈകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments