ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് രോഗത്തേക്കാള്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്. ശരീരത്തിലെ ആന്തരിക അവയവംങ്ങളെയാണ് യെല്ലോ ഫംഗസ് ബാധിക്കുക.
രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം.കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ് എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക, കോശമരണം എന്നിവയും ലക്ഷണങ്ങളാണ്.
യെല്ലോ ഫംഗസ് ബാധ ; രാജ്യത്ത് സ്ഥിരീകരിച്ചു
- Advertisement -
- Advertisement -
- Advertisement -
- Advertisement -