25.8 C
Kollam
Tuesday, July 15, 2025
HomeLifestyleHealth & Fitnessബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും ; കൂടുതൽ അപകടകരമെന്ന് വിദഗ്ധർ

ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസും ; കൂടുതൽ അപകടകരമെന്ന് വിദഗ്ധർ

- Advertisement -
- Advertisement - Description of image

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം പതിനായിര കണക്കിന് ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനിടയിലാണ് ബ്ലാക്ക് ഫംഗസ് രോഗവും ആശങ്ക വർധിപ്പിക്കുന്നത്. കേരളമുൾപ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കപ്പെട്ടിരുന്നു. പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പട്നയിലാണ് നാല് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരാൾ പ്രമുഖനായ ഒരു ഡോക്ടറാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകരമാണ്. ഇത് ഇത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങൾ, ചർമ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്. ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണ്. അതേസമയം ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശവുമായി കേന്ദ്രം. ബ്ലാക്ക് ഫംഗസിനെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 1897ലെ സാംക്രമിക രോഗ ആക്ടിന് കീഴിൽ വേണം ഇത് ചെയ്യാൻ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments