ഉത്തർപ്രദേശ് ഓക്സിജൻ ക്ഷാമം മൂലം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഉള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ ഓക്സിജൻ ക്ഷാമം രൂക്ഷമാണെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.
ചിലർ ബോധപൂർവ്വം പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളാണിതെന്നും
അല്ലാതെ മറ്റൊരപര്യാപതതയും ഇല്ലെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നത്.
ഇത്തരക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്നും യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. എന്നാൽ യോഗിയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
‘ഓക്‌സിജന്‍ കുറവാണ് നിങ്ങള്‍ രോഗിയെ കൊണ്ടു പോകൂ’, എന്ന വാർത്ത ടാഗ് ചെയ്ത് കൊണ്ടാണ് പ്രിയങ്കയുടെ വിമർശനം. ഇത്തരത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ട രോഗികളുടെ സ്ഥാനത്ത് നിങ്ങളെ തന്നെയൊന്ന് സങ്കൽപ്പിച്ച് നോക്കൂവെന്ന് ട്വിറ്റൽ പ്രിയങ്ക കുറിച്ചു. സംസ്ഥാനത്ത് ആകെമാനം ഓക്സജിൻ ദൗർലഭ്യമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം പ്രിയങ്ക ഇടപെട്ട് ഛത്തീസ്ഗഡിൽ നിന്ന് ഓക്സിജൻ ഉത്തർപ്രദേശിൽ എത്തിക്കുകയും ചെയ്തു. ലഖ്നൗവിലെ ആശുപത്രിയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. പ്രിയങ്കാ ഗാന്ധി ഫോണിലൂടെ ആവശ്യപ്പെട്ടതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ നിർദ്ദേശ പ്രകാരം 16 ടൺ ഓക്സിജനാണ് എത്തിച്ചത്.