സൂര്യതാപമേല്ക്കുമ്പോൾ ശരീര ഭാഗങ്ങളിൽ കറുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. സൂര്യപ്രകാശത്തിലെ അൾട്രാ വൈലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നതാണ് പ്രധാന കാരണം. വസ്ത്രം കൊണ്ട് മറഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ കറുപ്പിന്റെ അളവ് സാധാരണ ഗതിയിൽ കുറഞ്ഞിരിക്കും. കറുപ്പ് അഭവപ്പെടുന്ന അവസ്ഥയ്ക്ക് “പിഗ് മെന്റെഷൻ ” എന്ന് പറയുന്നു. ഇങ്ങനെ ഒരു അവസ്ഥയുണ്ടായാൽ സാധാരണ ഗതിയിൽ ചില പൊടിക്കൈകളിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.