ലോറിയില്‍ നിന്നും കമ്പികള്‍ റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആയൂര്‍-അഞ്ചല്‍ റോഡില്‍ ഇടമുളയ്ക്കലിലാണ് സംഭവം. സമീപത്തെ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തിലേക്ക് കമ്പിയുമായി എത്തിയതായിരുന്നു ലോറി. സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ലോറിയില്‍ കമ്പികള്‍ ഊര്‍ന്ന് റോഡിലേക്ക് വീഴുകയായിരുന്നു.
മറ്റ് വാഹനങ്ങളിലേക്ക് വീഴാതിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കമ്പികള്‍ റോഡിന് കുറുകെ കിടന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പടെ കുടുങ്ങി. ഒടുവില്‍ നാട്ടുകാരുടേയും ജെ.സി.ബിയുടേയും സഹായത്തോടെ കമ്പികള്‍ റോഡില്‍ നിന്നും നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
